Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Family

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഞെ​ട്ട​ൽ മാ​റാ​തെ നീ​ർ​വേ​ലി, മൂ​ര്യാ​ട് ഗ്രാ​മം

കൂ​ത്തു​പ​റ​മ്പ്: ചെ​റു​മ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ മ​നം​നൊ​ന്ത് അ​മ്മൂ​മ്മ​യും അ​മ്മൂ​മ്മ​യു​ടെ അ​നു​ജ​ത്തി​യും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് മൂ​ര്യാ​ട് ഗ്രാ​മം. നീ​ർ​വേ​ലി നി​മി​ഷ നി​വാ​സി​ൽ ഇ. ​കി​ഷ​ൻ (22), അ​മ്മൂ​മ്മ മൂ​ര്യാ​ട് ച​മ്മാ​ൽ റോ​ഡി​ലെ വി.​കെ. റെ​ജി, (58) അ​നു​ജ​ത്തി വി.​കെ. റോ​ജ (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​കാ​രോ​ടൊ​പ്പം അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കി​ഷ​ൻ. കൂ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യം കി​ഷ​ൻ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​ൻ ഇ​ട​യ്ക്ക് അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​രെ​ത്തി വീ​ടി​ന്‍റെ വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന് കി​ഷ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ലി​യ വെ​ളി​ച്ച​ത്തെ മ​രി​യ​ൻ അ​പ്പാ​ര​ൽ​സ് ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് പോ​യ അ​മ്മൂ​മ്മ റെ​ജി​യും സ​മീ​പ​ത്തെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന റോ​ജ​യും വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​നോ​ട് ഏ​റെ വാ​ത്സ​ല്യ​വും സ്നേ​ഹ​വു​മാ​യി​രു​ന്ന മ​ര​ണ​പ്പെ​ട്ട ഇ​രു​വ​ർ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ഉ​ച്ച​യോ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. സു​നി​ൽ-​നി​മി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് കി​ഷ​ൻ. സ​ഹോ​ദ​ര​ൻ: അ​ക്ഷ​യ് (ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി).

Latest News

Corehub Up